Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanskrit Day

Kannur

സം​സ്കൃ​ത ദി​നാ​ച​ര​ണ​വും അ​വാ​ർ​ഡ് ജേ​താ​വി​ന് അ​നു​മോ​ദ​ന​വും

ചെ​മ്പ​ന്തൊ​ട്ടി: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ​ത​ല സം​സ്കൃ​ത ദി​നാ​ച​ര​ണ​വും സം​സ്ഥാ​ന-​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് സു​നി​ൽ കു​മാ​റി​ന് അ​നു​മോ​ദ​ന​വും ചെ​മ്പ​ന്തൊ​ട്ടി ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ൽ ന​ട​ന്നു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ത റ​ഹ്‌​മാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ പി.​എ​ൻ. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ലൗ​ലി എം. ​പോ​ൾ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സം​സ്കൃ​ത കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് ചീ​മേ​നി സം​സ്കൃ​ത ദി​ന സ​ന്ദേ​ശം​ന​ൽ​കി.

കൗ​ൺ​സി​ല​ർ എ​ൻ.​വി. വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​വാ​ർ​ഡ് ജേ​താ​വ് സു​നി​ൽ​കു​മാ​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് മു​ഞ്ഞ​നാ​ട്ട്, സം​സ്കൃ​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് രാ​മാ​യ​ണ പ്ര​ശ്നോ​ത്ത​രി, ഗാ​നാ​ലാ​പ​നം, പ​ദ്യം ചൊ​ല്ല​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Latest News

Corehub Up